169 പേർക്ക് പരിക്കേറ്റു
ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് സ്ഫോടനമുണ്ടായത്. ഷിയ വിശ്വാസികള്‍ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തില്‍ ഗാർഡുകള്‍ തടഞ്ഞു നിർത്തിയിരുന്നു. തുടർന്ന് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തെത്തുടർന്ന്, ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് നഗരവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലേക്കും (പിംസ്) പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി.
സുന്നി സായുധ സംഘടനയായ
ഇസ്ലാമിക് സ്റ്റേറ്റ് (IS)ആണ് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് Reuters. തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെയാണ് സംഘടന ഈ അവകാശവാദം ഉന്നയിച്ചത്.



