ക​ണ്ണൂ​ര്‍: പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പി​ണ​റാ​യി വി​ജ​യ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് കെ.​കെ.​ര​മ. പാ​ര്‍​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍​പ്പോ​ലും വി​യ​ര്‍​ത്താ​ണ് ഇ​ര​ട്ട​ച്ചങ്ക​ന്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പി​ണ​റാ​യി ജ​യി​ച്ച​തെ​ന്ന് ര​മ വി​മ​ര്‍​ശി​ച്ചു.

കൈ​യ്യു​രും ക​രി​വ​ള്ളൂ​രും അ​ട​ക്ക​മു​ള്ള ര​ക്ത​സാ​ക്ഷി​ഗ്രാ​മ​ങ്ങ​ള്‍ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ന് വോ​ട്ട് ചെ​യ്യു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ന്‍​മാ​ര്‍​ക്കെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ വി​കാ​രം പ്ര​ക​ട​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ ഇ​ന്ന​ത്തെ പോ​ക്കി​നെ​തി​രേ സി​പി​എം അ​ണി​ക​ള്‍ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ര​മ പ്ര​തി​ക​രി​ച്ചു.