ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ന​ഷ്ട​മാ​യെ​ങ്കി​ലും ഡി​എം​കെ മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് ഡി​എം​കെ വി​ട്ട് വി​ജ​യ്‌യുടെ ടി​വി​കെ ക്യാ​മ്പി​ലെ​ത്തി​യെ​ങ്കി​ലും, സ്റ്റാ​ലി​നു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി.

“ഇ​ന്ന​ലെ സ്റ്റാ​ലി​നൊ​പ്പ​മാ​യി​രു​ന്നു, ഇ​ന്ന് സ്റ്റാ​ലി​നൊ​പ്പ​മാ​ണ്, നാ​ളെ​യും സ്റ്റാ​ലി​നൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും” എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ൻ വി​ജ​യി​യു​ടെ ടി​വി​കെ 100-ല​ധി​കം സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി കോ​ൺ​ഗ്ര​സ് ടി​വി​കെ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഡി​എം​കെ സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി​വി​കെ നേ​തൃ​ത്വം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​യും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ത​മി​ഴ്‌​നാ​ട് ഘ​ട​ക​ത്തി​ന് സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് ഖാ​ദ​ർ മൊ​യ്തീ​ൻ വ്യ​ക്ത​മാ​ക്കി. മ​ത്സ​രി​ച്ച ര​ണ്ട് സീ​റ്റു​ക​ളി​ലും പാ​പ​നാ​ശം, വാ​ണി​യ​മ്പാ​ടി മി​ക​ച്ച വി​ജ​യം നേ​ടി​യ ലീ​ഗ്, നി​ല​വി​ലെ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും ഡി​എം​കെ സ​ഖ്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.