മാർച്ച് 26ന് നൽകിയ 10 ദിവസത്തെ കാലാവധി തീരാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, സമയം അതിവേഗം അവസാനിക്കുകയാണെന്നും ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഡൊണാൾഡ് ട്രംപ്.
തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്.

“ഇറാന് ഒരു കരാറിൽ ഒപ്പിടാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ഞാൻ പത്ത് ദിവസം സമയം നൽകിയത് ഓർക്കുക. സമയം തീരാറായി, 48 മണിക്കൂറിനുള്ളിൽ എല്ലാവിധ നരകയാതനകളും അവർക്ക് മേൽ വർഷിക്കപ്പെടും. ദൈവത്തിന് സ‌തുതി” – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.