എന്നാല്‍ ചർച്ചകള്‍ പരാജയപ്പെടുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനല്‍കുകയും ചെയ്തില്ലെങ്കില്‍ ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി.
ചർച്ചകളില്‍ പുരോഗതിയുണ്ടെന്നും ഉടമ്പടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് ഉടനടി ബിസിനസിനായി തുറന്നു നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇത് പാലിക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങള്‍, എണ്ണപ്പാടങ്ങള്‍, ഖാർഗ് ഐലൻഡ് എന്നിവ പൂർണ്ണമായും തകർക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിവരുന്ന ഭീകരതയ്ക്കിരയായ യു എസ് ഉദ്യോഗസ്ഥർക്കുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി ഏപ്രില്‍ 6 ന് അവസാനിക്കും.



