ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാൻ. ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് ‘കൊന്നു’ എന്നാണ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം. ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന് ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇറാൻ പ്രസിഡന്റ് നൽകിയത് . അമേരിക്കയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തടയണം എന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നൽകരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി



