പാരിസ്: ഇറാൻ ഇസ്രായേൽ സംഘർഷം കനക്കുന്നതിനിടെ ഇറാനിലെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലലവിയുടെ ചെറുമകൾ ഇമാൻ പഹ്ലവിയെ ജൂത അമേരിക്കൻ ബിസിനസുകാരനായ ബ്രാഡ്‌ലി ഷെർമാനെ വിവാഹം ചെയ്തു. പാരീസിലാണ് വിവാഹം നടന്നത്. അവസാന ഷായുടെ മകനും വധുവായ റെസ പഹ്‌ലവിയുടെ പിതാവുമായ കിരീടാവകാശി ചടങ്ങിൽ പങ്കെടുത്തു. 

ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഷാ കുടുംബത്തെ നാടുകടത്തിയിരുന്നു. അമേരിക്കയിലാണ് ഷാ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഷിക്കാഗോയിൽ ഒരു ജൂത കുടുംബത്തിലാണ് കോടീശ്വരനായ ബ്രാഡ്‌ലി ഷെർമാൻ ജനിച്ചത്. ബിസിനസ് ഡെവലപ്‌മെന്റ് പ്രൊഫഷണലാണ് ഷെർമാൻ. വാണിജ്യ ഡ്രോൺ ഡെലിവറി കമ്പനിയായ മാറ്റർനെറ്റിൽ പങ്കാളിത്ത മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 

ടെക് കമ്പനിയായ അവിയാറ്റോയുടെ ഉപദേഷ്ടാവ് കൂടിയാണ് അദ്ദേഹം. 2017-ലാണ് രാജകുമാരിയുടെ കസിൻ വഴി ഇരുവരും കണ്ടുമുട്ടിയത്. മൂന്ന് വർഷത്തിന് ശേഷമാണ് അവർ ഡേറ്റിംഗ് ആരംഭിച്ചതെന്ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ പോയിന്റ് ഡി വ്യൂ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇസ്രായേലും ഇറാനും പരസ്പരം യുദ്ധത്തിലായിരിക്കെ, വിവാഹത്തിൽ നിലവിലെ ഇറാനിയൻ ഭരണകൂടം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.