ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ (BTA) ആദ്യ ഘട്ടം സമാപനത്തിലേക്ക്. സമയപരിധിക്കുള്ളില്‍ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇരുപക്ഷവും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കരാറിന്റെ പ്രാരംഭ ഘട്ടം അന്തിമമാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി ഒരു ഉന്നതതല ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്ച വാഷിങ്ടണിലേയ്ക്ക് പോകും.

ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം നിശ്ചിത സമയത്തിനുള്ളില്‍ അവസാനിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഊര്‍ജ്ജ സഹകരണം പരസ്പര താത്പര്യമുള്ള ഒരു മേഖലയായി തുടരുന്നുവെന്നും യുഎസ് സ്ഥാപനങ്ങളുമായുള്ള ദീര്‍ഘകാല എല്‍എന്‍ജി സംഭരണവും പുനരുപയോഗ ഊര്‍ജ്ജ സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും സ്രോതസുകള്‍ അഭിപ്രായപ്പെട്ടു.