ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തിൽ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളർ വിറ്റഴിച്ച് ആർബിഐ നടത്തിയ ഇടപെടലാണ് കൂടുതൽ പതനം.
ഗ്രീൻലാൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള കാരണങ്ങളിൽ ഒന്ന്. ഡോളറിന് ഡിമാൻഡ് കൂടിയതും വിദേശനിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതും വീഴ്ചയുടെ ആക്കം കൂട്ടുന്നു. ഓഹരി വിപണിയിൽ ഇന്നും നിക്ഷേപകർക്ക് വലിയ നഷ്ടം നേരിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചികയായ സെൻസെക്സ് 769 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു



