അഫ്ഗാനിസ്ഥാനില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പാക് പിന്‍വലിയുന്നതായി റിപ്പോര്‍ട്ട്. പകരം ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള കയറ്റുമതി വര്‍ധിച്ചു. പാകിസ്ഥാനില്‍ നിന്നെത്തുന്നതിനേക്കാള്‍ ഗുണമേന്മയുളളതും വിലക്കുറവുള്ളതും ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കണെന്ന് അഫ്ഗാനിലെ ഫാര്‍മസിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

2024 മുതല്‍ പാക് മരുന്നുകള്‍ക്കുള്ള ഡിമാന്‍ഡില്‍ കുറവ് സംഭവിച്ചതായും 2025 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ ഉപപ്രധാനമന്ത്രി അബ്ദുള്‍ ഘനി ബരാദര്‍ പാക് മരുന്നുകളുടെ മോശം നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നിരോധനം പ്രഖ്യാപിക്കുകയും വ്യാപാരികളോട് ഇന്ത്യ, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ബദലുകള്‍ തേടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അതോടൊപ്പം അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 108 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് അയച്ചിരുന്നു. 2025 ന്റെ ബാക്കി കാലയളവില്‍ 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.