ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈന്യത്തിന്റെ വാർത്താസമ്മേളനം. വാർത്താ സമ്മേളനം ആരംഭിച്ചത് ഇതുവരെ ഇന്ത്യക്ക് നേരെ പാകിസ്ഥാൻ നടത്തിയ തീവ്രവാദ ആക്രമങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ട്. വൈകാരികമായ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം ആരംഭിച്ചത്.
കേണൽ സോഫിയ ഖുറേഷി, വിങ് കമാന്റർ വോമിക സിങ് എന്നീ ഉന്നത വനിതാ സൈനിക ഉദ്യോഗസ്ഥർ ആണ് വാർത്താ സമ്മേളനം നടത്തിയത്. സൈനിക നീക്കം വനിതാ സൈനിക ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത് ഇന്ത്യൻ ചരിത്രത്തിൽ ഇത് ആദ്യമാണ്.



