ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ്. ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് സുഹൃദ് രാഷ്ട്രമായ ഇന്ത്യയെ അമേരിക്കയിൽ നിന്ന് അകറ്റി. ചൈനയോടും റഷ്യയോടും കൂടുതൽ അടുക്കുകയാണ് ഇപ്പോൾ ഇന്ത്യ. ഇൻഡോ-പസഫിക് മേഖലയിൽ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവകൂടി ഉൾപ്പെടുന്ന പ്രതിരോധ സംഖ്യമായ ക്വാഡിൽ അംഗമാണ് ഇന്ത്യയെന്നിരിക്കേ, ട്രംപിന്റെ നിലപാടുകൾ യുഎസിന്റെ താൽപര്യങ്ങളെയാണ് ഹനിക്കുക. ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാകണമെന്നും പ്രശ്നം വഷളാക്കരുതെന്നും യുഎസ് കോൺഗ്രസ് അംഗങ്ങളായ ഡിബോറ കെ. റോസ്, ബ്രാഡ് ഷെർമൻ, പ്രമീള ജയപാൽ, ഫ്രാങ് പാലൺ ജൂനിയർ, രാജ കൃഷ്ണമൂർത്തി തുടങ്ങിയവർ ട്രംപിനോട് ആവശ്യപ്പെട്ടു.