യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി (UAE) തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, സൗദി അറേബ്യയുമായി ഉന്നതതല സുരക്ഷാ, ഭീകരവിരുദ്ധ ചർച്ചകൾ നടത്തി ഇന്ത്യ. ബുധനാഴ്ച റിയാദിൽ നടന്ന യോഗത്തിൽ ആഗോളതലത്തിലും പ്രാദേശികമായും നിലനിൽക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിശദമായി ചർച്ച ചെയ്തു.

ഭീകരവാദം നേരിടൽ, നിയമപാലന സഹകരണം, പുതിയ കാലത്തെ സുരക്ഷാ ഭീഷണികൾ എന്നിവയിലൂന്നിയായിരുന്നു ചർച്ചകളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.