ഓപ്പറേഷൻ സിന്ദൂരിന് മറുപടിയായി 15 ഇന്ത്യൻ നഗരങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാൻ്റെ പാക് ഡ്രോൺ-മിസൈൽ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. വ്യാഴാഴ്ച പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചു.
ചൈന വികസിപ്പിച്ചെടുത്ത എച്ച്ക്യു -9 മിസൈൽ പ്രതിരോധ സംവിധാന യൂണിറ്റുകളാണ് ആക്രമിക്കപ്പെട്ടത്. ഇത് പാകിസ്ഥാൻ സൈന്യത്തെ ലാഹോറിൽ പ്രതിരോധരഹിതരാക്കി എന്ന് വൃത്തങ്ങൾ അറിയിച്ചു.



