വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന യുഎസ് വനിതയാണ് ക്രിസ്റ്റൺ ഫിഷർ. കുടുംബവുമായി ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റൺ മിക്കവാറും ഇവിടുത്തെ സംസ്കാരവും ജീവിതരീതിയുമായി ഒക്കെ പൊരുത്തപ്പെട്ടാണ് കഴിയുന്നത്. മാത്രമല്ല, ഇവിടെയുള്ള പല കാര്യങ്ങളേയും അവർ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും കൂടി ചെയ്യുന്നുണ്ട്. 

ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് വീഡിയോകൾ അവർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യക്കാർ മികച്ചതായിരിക്കുന്ന 10 കാര്യങ്ങളെ കുറിച്ചാണ് ക്രിസ്റ്റൺ തന്റെ സോഷ്യൽ മീഡിയയിൽ പറയുന്നത്. ആ 10 കാര്യങ്ങൾ ഇവയാണ്. 

ഒന്ന്; ഹെൽത്ത് കെയർ താങ്ങാനാവുന്നതാണ് എന്നാണ് ഒന്നാമതായി ക്രിസ്റ്റൺ പറയുന്നത്. ഇന്ത്യയിൽ മെഡിക്കൽ ചെലവുകൾ താരതമ്യേന കുറവാണ് എന്നും ഇത് നിരവധി ആളുകൾക്ക് ചികിത്സ തേടാനുള്ള സൗകര്യമുണ്ടാക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു. 

രണ്ട്; പൊതു​ഗതാ​ഗതമാർ​ഗങ്ങളാണ് അടുത്തത്. ഇന്ത്യയിൽ പൊതു​ഗതാ​ഗത മാർ​ഗങ്ങൾ ചെലവ് കുറഞ്ഞതാണ് എന്നാണ് ക്രിസ്റ്റൺ പറയുന്നത്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയെ കുറിച്ചെല്ലാം ഇതിൽ പറയുന്നു. 

മൂന്ന്; ഇന്ത്യയിലെ ഭക്ഷണം രുചികരം മാത്രമല്ല, ചിലവ് കുറവാണ് എന്നും ക്രിസ്റ്റൺ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. 

നാല്; ഇന്ത്യയിൽ പരസ്പരമുള്ള പിന്തുണയെ കുറിച്ചാണ് പിന്നീട് ക്രിസ്റ്റൺ പറയുന്നത്. കുടുംബവും കമ്മ്യൂണിറ്റിയും ഒക്കെ തമ്മിലുള്ള അടുപ്പവും പരസ്പര പിന്തുണയുമെല്ലാം ​ഗാഢമായതാണ് എന്നാണ് അവരുടെ അഭിപ്രായം. 

അഞ്ച്; ഇന്ത്യയിലെ വിഭവസമൃദ്ധിയെ കുറിച്ചാണ് അടുത്തതായി ഫ്രിഷർ പറയുന്നത്. അതുപോലെ റീയൂസ്, റീസൈക്കിൾ, റിപ്പയർ എന്നതിനെ കുറിച്ചും അവർ എടുത്ത് പറയുന്നുണ്ട്. 

ആറ്; ഇന്ത്യക്കാരുടെ ജോലിയിലുള്ള നൈതികത, കഠിനാധ്വാനം എന്നിവയെ കുറിച്ചാണ് അടുത്തതായി ക്രിസ്റ്റൺ പറയുന്നത്. 

ഏഴ്; ഇന്ത്യയിലെ ആഘോഷങ്ങളെ കുറിച്ചാണ് അടുത്തതായി പോസ്റ്റിൽ സൂചിപ്പിക്കുന്നത്. 

എട്ട്; അതുപോലെ ചിലവ് കുറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും അവർ പറയുന്നുണ്ട്. 

ഒമ്പത്; തൊഴിലാളികളെ കുറിച്ചും, മനുഷ്യരുടെ അധ്വാനത്തെ വേണ്ടവിധത്തിൽ ഉപയോ​ഗപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ക്രിസ്റ്റൺ അടുത്തതായി പറയുന്നത്. 

പത്ത്; ചുറ്റും കിട്ടുന്ന വസ്തുക്കൾ തന്നെ ഭക്ഷണത്തിനും മറ്റും ഉപയോ​ഗിക്കുന്നതിനെ കുറിച്ചും സുസ്ഥിരമായ കൃഷിരീതിയെ കുറിച്ചുമാണ് പോസ്റ്റിൽ അടുത്തതായി പറയുന്നത്.