നടനും നിര്‍മാതാവുമായ സൗബിന് ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. താരം വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു.
സൗബിന്റെ പറവ ഫിലിംസില്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത്, റോഡ് വേ വാഹന വില്പന സ്ഥാപനത്തിന്റെ ഉടമ നജത്ത് എന്നിവര്‍ക്ക് നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. മഞ്ഞുമ്മല്‍ ബോയ്സ് മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നേരത്തെ സൗബിന് ഷാഹിറിന്റെ പറവ ഫിലിംസ് നിര്‍മ്മാണ കമ്പനിയില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.



