ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അറസ്റ്റിൽ. ഡിസംബർ 3 ലെ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ്.

ആഴ്ചകളായി സിയോളിലെ വസതിയിൽ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാൻ മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരും അഴിമതി വിരുദ്ധ അന്വേഷകരും നേരം പുലരുംമുമ്പ് അവിടെ തടിച്ചുകൂടിയിരുന്നു, അദ്ദേഹത്തെ തടങ്കലിലാക്കാനുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ച് യൂൻ അനുഭാവികളും അദ്ദേഹത്തിൻ്റെ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി അംഗങ്ങളും ഇടഞ്ഞു.

തടങ്കലിൽ വയ്ക്കാനുള്ള ശ്രമങ്ങൾ നിയമവിരുദ്ധമാണെന്നും പരസ്യമായി അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അഭിഭാഷകർ വാദിച്ചു . ഇതോടെ രാജ്യത്തിൻ്റെ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡൻ്റായി ദക്ഷിണ കൊറിയയുടെ യൂൻ മാറി.