തൃ​ശൂ​ര്‍: കെ. ​ക​രു​ണാ​ക​ര​നെ​ക്കു​റി​ച്ചു​ള്ള കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ.

കെ.​വി. തോ​മ​സ് കെ. ​ക​രു​ണാ​ക​ര​നെ ച​തി​ച്ചു. കെ. ​ക​രു​ണാ​ക​ര​ന്‍ ക്ഷീ​ണി​ത​നാ​യ​പ്പോ​ള്‍ കെ.​വി. തോ​മ​സ്, എ.​കെ. ആ​ന്‍റ​ണി​ക്ക് അ​ടു​ത്തേ​ക്ക് പോ​യി. അ​വി​ടെ നി​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ടു​ത്തേ​ക്ക് പോ​യ​ത്. കാ​ര്യം കാ​ണാ​ന്‍ ഇ​ത്ര​യും നു​ണ പ​റ​യു​ന്ന ഒ​രു മ​നു​ഷ്യ​ന്‍ വേ​റെ​യി​ല്ലെ​ന്നും പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

കെ ​ക​രു​ണാ​ക​ര​നും സോ​ണി​യ ഗാ​ന്ധി​യും തെ​റ്റാ​ന്‍ ഞാ​നാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. ചാ​ല​ക്കു​ടി​യി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ അ​ച്ഛ​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. താ​ന്‍ ത​ന്നെ​യാ​ണ് അ​തി​ല്‍ നി​ന്നും പി​ന്മാ​റി​യ​ത്. കെ.​വി. തോ​മ​സി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്ന​ത് മു​ഴു​വ​ന്‍ തെ​റ്റാ​ണ്. പു​സ്ത​കം വി​റ്റു​പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​തൊ​ക്കെ പ​റ​യു​ന്ന​ത്. മ​രി​ച്ചു​പോ​യ മ​നു​ഷ്യ​നോ​ട് ന​ന്ദി വേ​ണ്ട, കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ക​ണ്ട​പ്പോ​ള്‍ വി​ഷ​മം തോ​ന്നി​യെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.

കെ. ​മു​ര​ളീ​ധ​ര​നെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ ആ​ക്കു​ന്ന​തി​ല്‍ സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നെ​ന്ന വാ​ദ​വും തെ​റ്റാ​ണ്. എ​ങ്ങ​നെ കെ.​വി. തോ​മ​സ്, തോ​മ​സ് ആ​യി എ​ന്നോ​ര്‍​ത്താ​ല്‍ ന​ല്ല​ത്. കെ.​വി. തോ​മ​സ് വ​ല്ല​തും പ​റ​ഞ്ഞാ​ല്‍ പ​ഴ​യ ച​രി​ത്രം വി​ളി​ച്ചു പ​റ​യേ​ണ്ടി വ​രും. കെ.​വി. തോ​മ​സ് അ​ടു​ത്ത് ആ​രു​ടെ അ​ടു​ത്തേ​ക്കാ​ണ് പോ​കു​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കാ​ന്‍ ആ​ണോ ബു​ക്ക് വി​ല്‍​ക്കാ​ന്‍ ആ​ണോ ഇ​തൊ​ക്കെ പ​റ​ഞ്ഞ​ത് എ​ന്ന​റി​യി​ല്ലെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.

തൃ​ശൂ​രി​ല്‍ ബി​ജെ​പി​യു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ട് ചോ​ര്‍​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ്ടേ കാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യം പാ​ര്‍​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് എ​ല്‍​ഡി​എ​ഫി​നോ​ടു​ള്ള ദേ​ഷ്യ​മാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ട​ത്. തൃ​ശൂ​ർ എ​ന്‍റെ നാ​ടാ​ണെ​ന്നും പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ ഇ​നി​യും മ​ത്സ​രി​ക്കു​മെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു.