യ​വ​ത്മാ​ൽ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ വൈ​ദ്യു​തി ഷോ​ക്കേ​ൽ​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യും കാ​മു​ക​നും മ​ഹാ​രാ​ഷ്ട്ര​യി​ൽ പി​ടി​യി​ലാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലെ യ​വ​ത്മാ​ൽ ജി​ല്ല​യി​ലാ​ണ് സി​നി​മ​യെ വെ​ല്ലു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ക​വ​ടി മോ​റെ, കാ​മു​ക​ൻ വി​ഷ്ണു കാ​ഡു എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ഭ​ർ​ത്താ​വാ​യ ഗ​ജാ​ന​ൻ മോ​റെ ത​ട​സ​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ വ​ക​വ​രു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. മേ​യ് മൂ​ന്നി​ന് രാ​ത്രി ഗ​ജാ​ന​ൻ മോ​റെ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു അ​ലു​മി​നി​യം ക​മ്പി​യു​ടെ ഒ​രു വ​ശം വൈ​ദ്യു​തി ലൈ​നി​ലും മ​റു​വ​ശം ഗ​ജാ​ന​ന്‍റെ ശ​രീ​ര​ത്തി​ലു​മാ​ണ് പ്ര​തി​ക​ൾ ബ​ന്ധി​പ്പി​ച്ച​ത്.

ക​റ​ന്‍റ് ക​ട​ത്തി​വി​ട്ട​തോ​ടെ ശ​ക്ത​മാ​യ ഷോ​ക്കേ​റ്റ് ഗ​ജാ​ന​ൻ ഞെ​ട്ടി ഉ​ണ​രു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ര​ണ്ട് കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മേ​യ് എ​ട്ടി​ന് പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​യ​റു​ക​ളും പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 109(1), 62(2) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​നാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ണ​യ​ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​ന്ന​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ഇ​ത്ര​യും ക്രൂ​ര​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.