ഇന്ത്യൻ വ്യോമസേനയുടെ കരുത്തും പ്രഹരശേഷിയും വിളിച്ചോതുന്ന ബൃഹത്തായ ‘വായു ശക്തി 2026’ അഭ്യാസപ്രകടനം ഫെബ്രുവരി 27-ന് പാകിസ്ഥാൻ അതിർത്തിക്ക് സമീപം നടക്കും. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പോഖ്‌റാൻ റേഞ്ചിൽ നടക്കുന്ന ഈ യുദ്ധാഭ്യാസത്തിൽ നൂറിലധികം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
വ്യോമസേനയുടെ ആക്രമണ-പ്രതിരോധ ശേഷികൾ ഒരേപോലെ പ്രദർശിപ്പിക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ അഭ്യാസമാണിത്.‘ഓപ്പറേഷൻ സിന്ദൂർ’ വഴി നേടിയ പ്രവർത്തന സജ്ജത ഉറപ്പുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് വ്യോമസേന ഈ വൻ നീക്കത്തിന് ഒരുങ്ങുന്നത്.
വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ എയർ കമാൻഡുകളുടെ കീഴിലുള്ള വിമാനത്താവളങ്ങളും യുദ്ധവിമാനങ്ങളും ഈ അഭ്യാസത്തിൽ സജീവമാകും. റഫാൽ, സുഖോയ്-30 എംകെഐ, തേജസ്, മിഗ്-29, ജാഗ്വാർ, മിറാഷ്-2000, ഹോക്ക് തുടങ്ങിയ മുൻനിര യുദ്ധവിമാനങ്ങൾ ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കുന്ന പ്രകടനം കാഴ്ചവെക്കും.



