2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാനും ബംഗ്ലാദേശും കൈകോർക്കുന്നു. ടൂർണമെന്റിലെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ്റെ തീരുമാനത്തിന് പരസ്യമായി നന്ദി പറഞ്ഞ് ബംഗ്ലാദേശ് സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്റുൽ രംഗത്തെത്തി.

ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-പാക് മത്സരം ഉപേക്ഷിക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിർദ്ദേശിച്ചത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.

“താങ്ക്യൂ പാകിസ്ഥാൻ” എന്ന് ഫേസ്ബുക്കിൽ കുറിച്ച ആസിഫ് നസ്റുൽ, ബംഗ്ലാദേശിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള പാക് പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.