മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. മലയാളം വിട്ട് തമിഴിലേക്കും കന്നഡയിലേക്കും ഒക്കെ പോയെങ്കിലും ഇടയ്ക്കിടെ ചില ചിത്രങ്ങളുമായി തിരിച്ചെത്താറുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കയ്‌ക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇടയ്‌ക്ക് ഒരു ഇടവേളയെടുത്തെങ്കിലും ഇപ്പോൾ നടി വീണ്ടും സജീവമാണ്.

ഇപ്പോൾ ദാമ്പത്യ ജീവിതത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഭാവന. ഗള്‍ഫ് ട്രീറ്റ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ കാണുന്നത് ഇഷ്ടമല്ലെന്ന് നടി പറയുന്നു. താന്‍ വിഷമിക്കുന്നത് മറ്റുള്ളവര്‍ അറിയേണ്ട എന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും ഭാവന പറയുന്നു.

വിഷമം വരുമ്പോള്‍ ഭര്‍ത്താവായ നവീനോട് പോലും പറയാറില്ല. മുറിയില്‍ ഒറ്റയ്ക്ക് അടച്ചിരിക്കുകയും കരഞ്ഞ് വിഷമം തീര്‍ക്കുകയുമാണ് പതിവെന്നും ഭാവന പറയുന്നു. എന്തെങ്കിലും വിഷമം വരുമ്പോള്‍ ഞാന്‍ എല്ലാവരില്‍ നിന്നും കട്ട് ഓഫ് ചെയ്യും. അത് നല്ലൊരു സ്വഭാവം അല്ല. ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട എന്ന ചിന്ത എന്നിലുണ്ട്. അത് ബ്രേക്ക് ചെയ്യാന്‍ എനിക്കിതുവരെ പറ്റിയിട്ടില്ലെന്ന് താരം വ്യക്തമാക്കി.