കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ‘ത്സാ​ൽ​മു​രി’ ക​ഴി​ച്ച​തി​നെ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. “ഞാ​ൻ ത്സാ​ൽ​മു​രി​ക​ഴി​ച്ചു, പ​ക്ഷേ അ​തി​ന്‍റെ എ​രി​വ് അ​നു​ഭ​വി​ച്ച​ത് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​ണ്” എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

കൃ​ഷ്ണ​ന​ഗ​റി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ തി​രി​ച്ച​ടി​ച്ച​ത്. “ത്സാ​ൽ​മുി​രി ക​ഴി​ച്ച​തി​ലൂ​ടെ ചി​ല​ർ​ക്ക് വ​ലി​യ ഷോ​ക്ക് ഏ​റ്റ​താ​യി ഞാ​ൻ കേ​ട്ടു. ത്സാ​ൽ​മു​രി​ക​ഴി​ച്ച​ത് ഞാ​നാ​ണ്, പ​ക്ഷേ എ​രി​ഞ്ഞ​ത് തൃ​ണ​മൂ​ലി​നാ​ണ്,” അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച ബം​ഗാ​ളി​ലെ ഝാ​ർ​ഗ്രാ​മി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ഹെ​ലി​പാ​ഡി​ലേ​ക്കു​ള്ള യാ​ത്ര​മ​ധ്യേ പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ വാ​ഹ​നം നി​ർ​ത്തു​ക​യും റോ​ഡ​രി​കി​ലെ ഒ​രു ക​ട​യി​ൽ നി​ന്ന് ത്സാ​ൽ​മു​രി വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ൾ ബി​ജെ​പി​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​മെ​ന്നും അ​ന്ന് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കൊ​പ്പം ത്സാ​ൽ​മു​രി​യും വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ത്സാ​ൽ​മു​രി തീ​റ്റ വെ​റും നാ​ട​ക​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ വി​മ​ർ​ശി​ച്ചി​രു​ന്നു.

മു​ൻ​കൂ​ട്ടി ത​യ്യാ​റാ​ക്കി​യ സ്ക്രി​പ്റ്റ് അ​നു​സ​രി​ച്ചാ​ണ് ക്യാ​മ​റ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്നും ഇ​തി​ന് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.