ന്യൂഡൽഹി: രാജ്യത്ത് ഇന്നുമുതൽ പാൻ കാർഡിനുള്ള അപേക്ഷകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ്. നേരത്തെ സർക്കാർ അംഗീകൃത രേഖകളായ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചു പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നെങ്കിലും 2025 ജൂലൈ ഒന്നുമുതൽ ആധാർ കാർഡ് നിർബന്ധമാണ്. കൂടാതെ, ഡിസംബർ 31നകം പാൻ കാർഡ് ഉടമകൾ ആധാർ നമ്പറുമായി പാൻ കാർഡ് ബന്ധിപ്പിക്കണം. നിയമം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് റദ്ദാക്കപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ ആധാറും കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിരുന്നോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ആധാർ – പാൻ കാർഡ് ലിങ്കിങ് എങ്ങനെയെന്ന് നോക്കാം.

ആധാർ – പാൻ കാർഡ് ലിങ്കിങ് എങ്ങനെ പരിശോധിക്കാം?

ഇൻകം ടാക്സ് ഇ ഫില്ലിങ് പോർട്ടലായ https://www.incometax.gov.in/iec/foportal/ ൽ പ്രവേശിക്കുക.
ഹോം പേജിൽ ഇടത് ഭാഗത്ത് താഴെയുള്ള ‘Link Aadhaar Status’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ കാർഡ് നമ്പരും ആധാർ കാർഡ് നമ്പരും നൽകുക.

  • ‘View Link Aadhaar Status’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.നിങ്ങളുടെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘Your PAN is already linked to given Aadhaar’ എന്ന് വ്യക്തമാക്കും.
  • നിങ്ങളുടെ പാൻ – ആധാർ ലിങ്കിങ് പ്രക്രിയ പുരോഗമിക്കുകയാണെങ്കിൽ ‘our Aadhaar-PAN linking request has been sent to UIDAI for validation’ എന്ന് വ്യക്തമാക്കും.
  • നിങ്ങളുടെ പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘PAN not linked with Aadhaar’ എന്ന് വ്യക്തമാക്കും.

പാനും ആധാറും എങ്ങനെ ബന്ധിപ്പിക്കാം?

  • ഇൻകം ടാക്സിൻ്റെ https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
  • ‘Link Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പാൻ, ആധാർ നമ്പരുകൾ നൽകിയ ശേഷം ‘Validate’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ കാർഡിലെ പേരും മൊബൈൽ നമ്പരും നൽകിയ ശേഷം ‘Link Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയ ശേഷം ‘Validate’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • വേരിഫിക്കേഷന് ശേഷം ‘Payment details not found’ എന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും.
  • തുകയടയ്ക്കാനായി ‘Continue to Pay Through e-Pay Tax’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുത.
  • പേയ്മെൻ്റ് നൽകിയ ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക