ഈ ആഗസ്റ്റ് മാസം 20 കഴിഞ്ഞതോടെ നസ്‌റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള ദാമ്പത്യ ജീവിതം പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയായിരുന്നു. വെഡ്ഡിങ് ആനിവേഴ്‌സറിയ്ക്ക് ഇത്തവണ വിശാലമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.

ദാമ്പത്യ ജീവിതം ഒരു ദശകം പൂര്‍ത്തിയാക്കുമ്പോള്‍, അത് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ട് ആഘോഷമാക്കേണ്ടതല്ല എന്ന കാഴ്ചപ്പാടാണ് ഇരുവര്‍ക്കും. ഫഹദ് ഫാസില്‍ പിന്നെ സോഷ്യല്‍ മീഡിയയുടെ പരിസരത്തു തന്നെയില്ല. എന്നാലും പോസ്റ്റിടുന്നത് നസ്‌റിയയാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടില്‍ അല്ല ഉള്ളത് എന്ന സൂചന നസ്‌റിയ നല്‍കിയികുന്നു. ഏറ്റവും പ്രിയപ്പെട്ട തന്റെ പെറ്റ് ഡോഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘മിസ്സ് യു മൈ മങ്കി’ എന്ന് പറഞ്ഞപ്പോള്‍ എവിടെയാണ് എന്ന് ചോദിച്ച് ആരാധകര്‍ കമന്റ് ബോക്‌സില്‍ എത്തുകയും ചെയ്തു.

യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നസ്‌റിയ. വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരു മാസത്തോളമായി വിദേശ രാജ്യങ്ങളില്‍ പലിടങ്ങളിലായി ചെലവഴിക്കുകയായിരുന്നു. പാരീസിലെ ഐഫില്‍ ടവറിന് മുന്നിലുള്ള ഏതാനും ചിത്രങ്ങളും നസ്‌റിയ പങ്കുവച്ച പോസ്റ്റിന്റെ കൂട്ടത്തിലുണ്ട്.

ഫഹദ് തന്റെ ഷൂട്ടിങ് തിരക്കുകള്‍ എല്ലാം മാറ്റിവച്ചാണ് വിവാഹ വാര്‍ഷകം ആഘോഷിക്കാനായി പോയത്. നസ്‌റിയ ബേസില്‍ ജോസഫിനൊപ്പമുള്ള സൂക്ഷ്മ ദര്‍ശിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍്ത്തിയാക്കുകയും ചെയ്തിരുന്നു.

2014 ആഗസ്റ്റ് 20 നായിരുന്നു നസ്‌റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും വിവാഹം കഴിഞ്ഞത്. അതൊരു സര്‍പ്രൈസിങ് അനൗണ്‍സ്‌മെന്റ് ആയിരുന്നു. മലയാള സിനിമയില്‍ അന്നോളം കണ്ടിട്ടില്ലാത്ത തിക്കും തിരക്കും, വാര്‍ത്താ പ്രാധാന്യവും ആ വിവാഹത്തിന് ലഭിച്ചു.