ആലപ്പുഴ: ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വച്ച് വിഷു ആശംസ പോസ്റ്റർ സോഷ്യൽ മീഡിയായിൽ പ്രചരിച്ചപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമ ഹർഷാദാണ് അറസ്റ്റിലായത്.
മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ചേർത്തല സ്വദേശി ബിജു നൽകിയ പരാതിയിലാണ് കേസ്. പോസ്റ്റർ തയാറാക്കിയത് പുറത്തുനിന്നുള്ള ഏജൻസിയാണെന്നും തന്റെ ശ്രദ്ധയിൽപ്പെടാതെയാണ് ഇത് സംഭവിച്ചതെന്നും ഉടമ വ്യക്തമാക്കി.
വിവാദമായ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഹോട്ടൽ ഉടമയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മുൻകരുതൽ നടപടിയായി ഹോട്ടലിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.



