ഗൾഫിൽ നിന്നുള്ള ചരക്കു നീക്കം നിലക്കുന്നതിൽ യൂറോപ്പും ആശങ്കയിലാണ്. ചെങ്കടലിലെ സൂയസ് കനാൽ വഴിയും കപ്പലുകൾ യാത്ര റദ്ദാക്കുകയാണ്. ഹൊർമൂസ് ചെങ്കടൽ മേഖലകളിലേക്ക് കൂടുതൽ കപ്പലുകളയക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സുരക്ഷക്കായി കൂടുതൽ യുദ്ധ കപ്പലുകൾ അയക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ഫ്രാൻസിന് യൂറോപ്യൻ യൂണിയനും പിന്തുണ നൽകി.രണ്ട് ഫ്രഞ്ച് കപ്പലുകൾ ചെങ്കടൽ മേഖലയിലേക്ക് എത്തുമെന്ന് യൂണിയൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ രണ്ടു കപ്പലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. അതിൽ ഒരു കപ്പൽ പൂർണമായും മുങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.