ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക നല്‍കിയ സാവകാശം 48 മണിക്കൂര്‍ കൂടി മാത്രമെന്ന് ട്രംപ് പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ ഇറാന്റെ മേല്‍ ദുരിതപ്പെരുമഴയെന്നും മുന്നറിയിപ്പുണ്ട്. ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപിന്റെ മുന്നറിയിപ്പ്.

അതേസമയം, ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തിന് സമീപം യുഎസ് -ഇസ്രയേല്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ആണവനിലയത്തിന് കേടുപാടില്ലെന്ന് ഇറാന്‍ അറിയിച്ചു. നാലാം തവണയാണ് ബുഷ്ഹെര്‍ ആണവനിലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ പറഞ്ഞു. ഇറാനിലെ പ്രവര്‍ത്തനക്ഷമമായ ഒരേയൊരു ആണവനിലയമാണ് ബുഷെഹര്‍.