നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയ്ക്ക് എറണാകുളം സിജെഎം കോടതിയിലാണ് ഹാജരാക്കുക.

ഇന്നലെ രാത്രി 11.45 ഓടെ ബോബി ചെമ്മണ്ണൂരിൻ്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഇയാളെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി.

ഇന്നലെ ബോബി ചെമ്മണൂരിൻ്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനാണ് പോലീസ് നീക്കം. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബോബി.