ന്യൂ ജേഴ്സി: ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൽപ്പ് സേവ് ലൈഫ് (HelpSaveLife) എന്ന ജീവകാരുണ്യ സംഘടന അവരുടെ 23 വർഷത്തെ സേവനം നവംബർ 1, 2024 ന് പൂർത്തിയാക്കുന്നു .
’ഒരു ജീവിതം വീണ്ടെടുക്കാന്‍ ഒരു കൈ സഹായം.’ (Lend a hand to mend a life) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സംഘടന 23 വർഷം പിന്നിടുമ്പോൾ 1700 ലധികം പാവപ്പെട്ട കുടുംബങ്ങൾക്കായി 1.52 മില്യൺ ഡോളർ (ഇന്നത്തെ നിരക്കിൽ പന്ത്രണ്ടരകോടിയിലധികം ഇന്ത്യൻ രൂപ ) സാമ്പത്തിക സഹായം ചെയ്തു കഴിഞ്ഞു. 1500 ലധികം വ്യക്തികൾ ഒരു പ്രാവശ്യമെങ്കിലും സംഘടനക്ക് സംഭാവന നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ടു വിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനമാണ് സംഘടന ചെയ്യുന്നത്. അർഹരായ പാവപ്പെട്ടവർക്ക് ചികിത്സാ സഹായം നൽകുക. നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കോളേജിൽ പഠിക്കാൻ സാമ്പത്തിക സഹായം നൽകുക. അതോടൊപ്പം പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാവുന്ന സമയത്ത് പ്രത്യേക ഫണ്ട് രൂപീകരിച്ച് സഹായമെത്തിക്കാനും സംഘടന പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും ഭവന പുനനിർമാണത്തിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
ഹെൽപ്പ് സേവ് ലൈഫ്ൻ്റെ അംഗങ്ങള്‍ക്ക് നേരിട്ട് അറിയാവുന്നവര്‍ക്കോ, അല്ലെങ്കില്‍ സഹായം അര്‍ഹിക്കുന്നവരാണെന്ന് അംഗങ്ങള്‍ വഴിതന്നെ ഉറപ്പാക്കിയതിനു ശേഷമോ ആണ് സഹായം അനുവദിക്കുക. നിലവില്‍ പ്രതിമാസം ആറ് അഭ്യര്‍ഥനകളാണ് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിനുപുറമേ, അടിയന്തര സഹായം ആവശ്യമായിവരുന്ന സാഹചര്യത്തില്‍ അംഗങ്ങളുടെ ആവശ്യപ്രകാരം വേഗത്തില്‍ തന്നെ സഹായം എത്തിക്കുന്നതിനും നടപടി സ്വീകരിക്കാറുണ്ട്.
സംഘടനാ സമാഹരിക്കുന്ന മുഴുവൻ തുകയും സാമ്പത്തികമായി സഹായം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. ഭൂരിഭാഗം അംഗങ്ങളും മലയാളികളായതിനാൽ ഒട്ടു മിക്ക സഹായങ്ങളും കേരളത്തിലേക്കാണ് നൽകുന്നത്. ഹെല്പ് സേവ് ലൈഫ് ഒരു രജിസ്റ്റേര്‍ഡ് ജീവകാരുണ്യ സംഘടനയായതിനാല്‍ സംഭാവനകള്‍ക്ക് യു.എസ്. ഇന്‍കം ടാക്സ് നിയമത്തിലെ (501)(ര)(3) പ്രകാരം 100 ശതമാനം നികുതി ഇളവ് ലഭിക്കുന്നതാണ്.
സഹായ മനസ്കരായവരുടെ സംഭാവനകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകുന്നത്. സേവന സന്നദ്ധരായ നിരവധിയാളുകളുടെ നിരന്തരമായ സഹായങ്ങളാണ് സംഘടനയെ മുന്നോട്ടുനയിക്കുന്നത്. കൊടുക്കുന്തോറും വീണ്ടും കൂടുതൽ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതിനാൽ, ഇനിയും കൂടുതൽ സന്മനസ്കരായ വ്യക്തികളുടെ സാമ്പത്തിക സഹായം സംഘടനക്ക് അനിവാര്യമാണ്. നൂറു വ്യക്തികളെ സഹായിക്കാനാവില്ലെങ്കിൽ ഒരാളെ സഹായിക്കു എന്ന മദർ തെരേസയുടെ വചനമാണ് സംഘടനയുടെ ആപ്തവാക്യം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
www.HelpSaveLife.org, email: HelpSaveLifeUSA@gmail.com.
സംഭാവനകൾ പേയ്പാൽ (Paypal: Donate2hsl@yahoo.com) വഴിയോ Zelle (HelpSaveLifeUSA@gmail.com) വഴിയോ ചെയ്യാവുന്നതാണ്.



