കനത്ത മഴയെ തുടർന്ന് തിരുവല്ലയിൽ പള്ളി സെമിത്തേരിയുടെ മതിൽക്കെട്ട് ഇടിഞ്ഞ് റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണു.
തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളി സെമിത്തേരിയുടെ പിൻവശത്തെ 10 മീറ്ററോളം വരുന്ന മതിൽക്കെട്ടാണ് ഇടിഞ്ഞ് വീണത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
കനത്ത മഴയെ തുടർന്ന് തിരുവല്ല കെ.എസ് ആർ.റ്റി സിയുടെ മതിൽ ഇടിഞ്ഞ് സമീപം താമസിക്കുന്ന പത്തനതിട്ട കെ.എസ് ആർ.റ്റി സി ജീവനക്കാരൻ്റെ വീടിനു മുകളിലേക്ക് വീണു.
4.30 ഓടെ ആയിരുന്നു മതിൽ ഇടിഞ്ഞ് വീണത്. ബാക്കി നിൽക്കുന്ന മതിലും അപകടകരമായി എതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലണെന്ന് വീട്ടുകാർ പറയുന്നു. ഇവിടെയും അർക്കും പരിക്കില്ല.