ഹിമാചൽപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 106 പേർ മരണപ്പെട്ടു. ജൂൺ 20-നും ജൂലായ് 15-നുമിടയിലാണ് നൂറിലേറെ മരണങ്ങൾ സ്ഥിരീകരിച്ചതെന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌റ് അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു.

മിന്നൽപ്രളയം, മേഘവിസ്‌ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം 62 പേരാണ് മരണപ്പെട്ടത്. കനത്ത മഴയെ തുടർന്നുണ്ടായ റോഡ് അപകടങ്ങളിൽ 44 പേർ മരണപ്പെട്ടു. ഇതിന് പുറമേ പൊതുജനങ്ങളുടെ സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വൻ നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്

കനത്ത മഴവിൽ 850 ഹെക്ടർ വരുന്ന കൃഷിഭൂമിയിലും നാശം വിതച്ചു. റോഡുകൾ, ജലവിതരണ സംവിധാനം എന്നിവയിലുണ്ടായ നാശങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. എസ്ഡിഎംഎയും വിവിധ ജില്ലാ അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.