കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഒരു ബസ് സ്റ്റാൻഡിന് സമീപമാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ഭാഗമായ പ്രവർത്തകയാണ് 22 കാരിയായ ഹിമാനി നർവാൾ. മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്താകെയുള്ള 33 മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തുന്നത്. 

സാംപ്ല ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്, ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയപ്പോൾ സ്യൂട്ട്കേസിനുള്ളിൽ നർവാളിൻ്റെ മൃതദേഹം കണ്ടെത്തി.