ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബദാവുർ സ്വദേശി ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. ആസാദ് സഞ്ചരിച്ച കാർ തടഞ്ഞ് നിറുത്തി ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല