ചെന്നൈ: തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.
ടിവികെ അധ്യക്ഷൻ വിജയ് വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹത്തോടൊപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ സ്ഥിരീകരിച്ചു. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്ത്. മറ്റന്നാൾ സത്യപ്രതിജ്ഞ ചെയാൻ ടിവികെ താത്പര്യം അറിയിച്ചു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചതായി ഗവർണർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ അടക്കം പൂർത്തിയാക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്.



