ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി. ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ ‘മാർക്കോ’ ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രം.
‘മാർക്കോ’യ്ക്ക് പുറമേ ഗൂഗിളിന്‍റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ‘സയ്യാര’യാണ്. ‘കാന്താര’ രണ്ടാം സ്ഥാനത്തും ‘കൂലി’ മൂന്നാം സ്ഥാനത്തും ആണ്. ‘വാര്‍ 2’ , ‘സോനം തേരി കസം’ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ‘മാർക്കോ’ ആറാം സ്ഥാനത്താണ്. ‘ഹൗസ്‌ഫുള്‍ 5’ , ‘ഗെയിം ചേഞ്ചര്‍’, ‘മിസിസ്’, ‘മഹാവതാര്‍ നരസിംഹ’ എന്നിവയാണ് മറ്റു ചിത്രങ്ങൾ.



