ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ഫ്ലെെറ്റ് കണ്ടെത്തുക വലിയ ബുദ്ധിമുട്ടാണ്. എന്നാലിതാ ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ പുതിയ AI സെർച്ച് ടൂളുമായെത്തിയിരിക്കുകയാണ് ഗൂഗിൾ. ഓഗസ്റ്റ് അവസാനത്തോടെ യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ഫ്ളൈറ്റ് ഡീൽസ് സെർച്ച് ലഭ്യമാകും. വെബിലും മൊബൈലിലും ഇത് പ്രവർത്തിക്കും. ഫ്ളൈറ്റ് ഡീൽസ് പേജ് വഴി ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാമെന്നും ഗൂഗിൾ അവരുടെ ബ്ലോഗിൽ വ്യക്തമാക്കി.
കുറഞ്ഞ നിരക്കിൽ ഫ്ലെെറ്റ് കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട; ഫ്ലെെറ്റ് ഡീൽസുമായി ഗൂഗിൾ



