നടി ഗൗതമി അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രൊപ്പഗണ്ട ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഗൗതമി, അതീവ ദുഃഖത്തോടെയാണ് പാർട്ടി വിടുന്നതെന്ന് ഗൗതമി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

2017 മുതൽ ബിജെപി അംഗമായിരുന്ന ഗൗതമി 2024-ലാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിച്ചുവെന്നാരോപിച്ചാണ് അവർ ബിജെപി വിട്ടത്.അളഗപ്പൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമി തർക്കമാണ് ഗൗതമിയുടെ രാഷ്ട്രീയ നിലപാടുകളിൽ വലിയ വഴിത്തിരിവുണ്ടാക്കിയത്. തന്റെ സ്വത്തുക്കളുടെ മേൽനോട്ടം ഏൽപ്പിച്ചിരുന്ന അളഗപ്പൻ തന്നെ കബളിപ്പിച്ചുവെന്നും, തുടർന്ന് ഉണ്ടായ പ്രശ്‌നത്തിൽ പാർട്ടി പിന്തുണ നൽകിയില്ലെന്നുമാണ് ഗൗതമിയുടെ ആരോപണം.