വില്‍സണ്‍ ഗാര്‍ഡനില്‍  പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 10 വയസ്സുകാരന് ദാരുണാന്ത്യം. പത്തോളം പേര്‍ക്ക് പരിക്കേറ്റു. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ ആറോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.  കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. മൂന്നംഗകുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഗൃഹനാഥന്‍ രാവിലെ ജോലിയ്ക്ക് പോയിരുന്നു. ഭാര്യയും കുഞ്ഞുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്.