ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ മതസ്വാതന്ത്ര്യവും അന്താരാഷ്ട്രനിയമവും
ലംഘിക്കുന്നത് തുടരുകയാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ്
ഫ്രീഡത്തിന്റെ (യു എസ് സി ഐ ആർ എഫ്) റിപ്പോർട്ട് പറയുന്നു. അഫ്ഗാനിസ്ഥാൻ,
എറിത്രിയ, ഇറാൻ, ഉത്തര കൊറിയ, റഷ്യ, സൗദി അറേബ്യ, തുർക്കെമിനിസ്ഥാൻ,
വിയറ്റ്നാം എന്നിവിടങ്ങളിലെ പീഡനസംഭവങ്ങൾ കമ്മീഷൻ എടുത്തുകാണിച്ചു.
അതേസമയം, മതസ്വാതന്ത്ര്യത്തിന്റെ ‘പ്രത്യേകിച്ച് ഗുരുതരമായ ലംഘനങ്ങളിൽ’
ഏർപ്പെടുകയോ, സഹിക്കുകയോ ചെയ്യുന്നതിനാൽ അവ ഓരോന്നിനെയും പ്രത്യേക
ആശങ്കയുള്ള രാജ്യങ്ങളായി (സിപിസി) നിയോഗിക്കാൻ അമേരിക്കയോട് കമ്മീഷൻ ശുപാർശ
ചെയ്തു. വിദേശരാജ്യങ്ങളിൽ പീഡനത്തിന്റെ കൃത്യമായ കണക്കുകൾ ഈ പട്ടികയിൽ
കാണുന്നില്ലെങ്കിലും പട്ടികയിലുള്ള 2,330 ലധികം ഇരകളിൽ കുറഞ്ഞത് 206
പേരെങ്കിലും പീഡനമോ, മറ്റ് മോശം പെരുമാറ്റമോ അനുഭവിച്ചിട്ടുണ്ട്.
“പീഡന നിരോധനം അന്താരാഷ്ട്രനിയമത്തിലെ നിർബന്ധിത മാനദണ്ഡമാണ്.
പീഡനരീതികൾ വ്യത്യസ്തമാണ്. ഉറക്കം നഷ്ടപ്പെടുത്തൽ, ഏകാന്തതടവ് ഉൾപ്പെടെ
ശാരീരികമോ, ലൈംഗികമോ, മാനസികമോ ആകാം” – കമ്മീഷൻ പറയുന്നു.



