തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി​യാ​ൽ, സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ബ​സി​ലെ യാ​ത്രാ​നി​ര​ക്ക് സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ക​ൺ​സ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

ആ​ശ​ങ്ക​ക​ൾ ചൊ​വ്വാ​ഴ്ച ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ​യും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യെ​യും നേ​രി​ൽ ക​ണ്ട് അ​റി​യി​ക്കും. സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ഗ്യാ​ര​ന്‍റി​ക​ളി​ലൊ​ന്നാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ജൂ​ൺ 15 മു​ത​ൽ കേ​ര​ള​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.