സേവനം ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി ഭവിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. സമൂഹമാധ്യമമായ ‘എക്സി’ൽ നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.
പാപ്പ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്: “നാം സേവിക്കാൻ പഠിക്കുമ്പോൾ ശ്രദ്ധയുടെയും കരുതലിന്റെയും ഓരോ പ്രവർത്തിയും ആർദ്രതയുടെ ആവിഷ്ക്കാരവും ഓരോ കാരുണ്യപ്രവൃത്തിയും ദൈവസ്നേഹത്തിന്റെ പ്രതിഫലനമായി മാറുന്നു.”
വിവിധ ഭാഷകളിലായി അഞ്ചുകോടി 35 ലക്ഷത്തിലേറെ വരുന്ന ‘എക്സ്’ അഥവാ ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ സാധാരണ അറബി, ലത്തീന്‍, ജര്‍മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒമ്പതു ഭാഷകളില്‍ ലഭ്യമാണ്.



