ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഷി​യോ​​പൂ​രി​ൽ ട്രാ​ക്ട​ർ ട്രോ​ളി മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു, 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​രോ​ജ് ഗു​ർ​ജാ​ർ (35), സു​നൈ​ന ഗു​ർ​ജാ​ർ (27), സീ​മ ഗു​ർ​ജാ​ർ (35), ഗീ​ത റാ​വു (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​ർ​വ​തി ബ​റോ​ഡ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വീ​ർ​പൂ​രി​ലെ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ധാ​രാ​ളം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്രാ​ക്ട​ർ ട്രോ​ളി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​ലെ​ത്തി​ച്ചു.