തമിഴ്‌നാട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ദളപതി വിജയ്‌ക്കെതിരെ ഉത്തർപ്രദേശിലെ ബറേലി സുന്നി മുസ്ലീം സംഘടന ഫത്‌വ.
ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്മെ ദാറുൽ ഇഫ്തയുടെ ചീഫ് മുഫ്തിയുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേലിയാണ് നടനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ഒരു ചോദ്യത്തിന് മറുപടിയായി പുറപ്പെടുവിച്ച ഫത്‌വയിൽ, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹം മുസ്ലീം വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളും “ഇസ്ലാമിനെതിരെ കാണിക്കുന്ന ഉദാഹരണങ്ങൾ” ആയി ഉദ്ധരിക്കുന്നുവെന്നും പറയുന്നു.
“മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താറിലേക്ക്” ക്ഷണിക്കുന്നത് നിയമവിരുദ്ധവും പാപകരവുമാണെന്ന് പ്രഖ്യാപിക്കുകയും തമിഴ്‌നാട്ടിലെ മുസ്ലീങ്ങളെ അവരുടെ മത പരിപാടികളിൽ വിശ്വസിക്കുകയോ ഉൾപ്പെടുത്തുകയോ ചെയ്യരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.



