ആലപ്പുഴയിലെ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ഫ്രാൻസിസ് കഴുത്തിൽ തോർത്ത് മുറുക്കിയാണ് ജാസ്മിനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയെ ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്മ രണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടിവെച്ചു. മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജോസ്മോൻ തന്നെയാണ് അയൽവാസികളെ വീട്ടിലേക്ക് വിളിച്ചത്.
ഹൃദയസ്തംഭനം എന്നാണ് ആശുപത്രിയിൽ നൽകിയ വിശദീകരണം. പോസ്റ്റുമോർട്ടത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടേഴ്സ് പോലീസിനെ വിവരം അറിയിച്ചു. വീട്ടുകാരെ ചോദ്യം ചെയ്യുന്നതിനിടെ ജോസ്മോൻ കുറ്റം സമ്മതിച്ചു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു എയ്ഞ്ചൽ. ഭർത്താവുമായി പിണങ്ങി രണ്ടുമാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം.