ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. ഇത്തവണ കോൺഗ്രസിനെയും ഗാന്ധി-നെഹ്‌റു കുടുംബത്തിനെയും എന്നും രാഷ്ട്രീയ എതിരാളികൾ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയാണ് വിഷയം. ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സ്’ എന്ന ലേഖനമാണ് ഇതിന് ആധാരം.

“നെഹ്‌റു-ഗാന്ധി കുടംബത്തിൻ്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാകാമെന്ന ആശയം ഉറപ്പിച്ചു” എന്ന് ലേഖനത്തിൽ തിരുവനന്തപുരം എംപി വാദിച്ചു. കോൺഗ്രസിലെ അസ്വസ്ഥത പ്രകടമാണ്, നേതാക്കൾ അഭിപ്രായം പറയാൻ വിസമ്മതിക്കുന്നു. കുടുംബ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ പതിവായി ലക്ഷ്യം വയ്ക്കുന്ന ബിജെപിയിൽ നിന്ന് ഈ ലേഖനം പ്രശംസ നേടുകയും ചെയ്തു.