ഇന്ത്യയിൽ പലയിടറങ്ങളിലും റോഡ് സുരക്ഷയ്ക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. യാതൊരു നിയമവും പാലിക്കാത്ത ഏറെ പേരെ നിത്തിൽ കാണാനാവും. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഗർമുക്തേശ്വറിലെ പാൽവാഡ ചെക്ക്‌പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു ബൈക്കിൽ ഏഴ് യാത്രക്കാരെ (ഒരു മുതിർന്നയാളും ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും) കണ്ട് അത്ഭുതപ്പെട്ടു. കൈകൾ കൂപ്പി ഗതാഗത നിയമങ്ങൾ പാലിക്കാൻ അവരോട് അഭ്യർത്ഥിച്ചു. ഈ അശ്രദ്ധയ്ക്ക് യുവാവിന് ഏഴായിരം രൂപ പിഴയും ചുമത്തി.