ദു​ബാ​യി: പ​ശ്ചി​മേ​ഷ്യ​യി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ 35 പേ​ർ യു​എ​ഇ​യി​ൽ പി​ടി​യി​ൽ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 35 പേ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. 
ഇ​തി​ൽ 17 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

എ​ഐ ഉ​ൾ​പ്പ​ടെ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ വ്യാ​ജ പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ അ​തി​വേ​ഗ വി​ചാ​ര​ണ​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് ന​ട​പ​ടി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി രാ​ജ്യ​സു​ര​ക്ഷ​യെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട വീ​ഡി​യോ യു​എ​ഇ​യി​ലേ​തെ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

യു​എ​ഇ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ങ്ങ​ൾ ത​ക​ർ​ന്ന​താ​യി വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നും കേ​സു​ണ്ട്.  പ്ര​തി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വ് ല​ഭി​ച്ചേ​ക്കും. ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ​യാ​ണ് പി​ഴ ഈ​ടാ​ക്കു​ക.