63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങു. അനന്തപുരിയെ കലാമേളങ്ങൾ കൊണ്ട് അവിസ്മരണീയമാക്കിയ നാല് ദിനരാത്രങ്ങളാണ് കടന്നു പോയത്. അവസാന ദിനമായ ഇന്ന് പത്ത് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരിനെ മറികടന്ന് തൃശൂർ ഒന്നാമതെത്തി. ഇതോടെ സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക് കടക്കുകയാണ്.
965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്.
സ്കൂൾ വിഭാഗത്തിൽ പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.



