തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ പാപ്പാൻ കൊട്ടിയം അഭിലാഷാണ് കൈക്കുഞ്ഞുമായി സാഹസം കാട്ടിയത്അ ഞ്ചുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി ഇതിനിടെ കുഞ്ഞ് കൈയിൽ നിന്നു വഴുതി ആനയുടെ അടിയിലേക്ക് വീണു ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് സൂചന

ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പാപ്പാനെതിരെ നടപടിക്ക് ആലോചിക്കുകയാണ് ദേവസ്വം. പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.

ജനുവരി മൂന്നാം തിയ്യതിയാണ് സംഭവം. ഹരിപ്പാട് സ്കന്ദൻ്റെ താൽക്കാലിക പാപ്പാനായ കൊട്ടിയം അഭിലാഷ് ആണ് സ്വന്തം കുഞ്ഞുമായി സാഹസം കാണിച്ചത്. ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെവച്ചാണ് അച്ഛനായ പാപ്പാൻ്റെ സാഹസികത. പേടിമാറ്റാൻ എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വെപ്പിക്കുന്നതായും കാണാം. ഇതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.